ഏറെ പ്രതീക്ഷയോടെ വന്ന ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത, റിലീസിന്റെ രണ്ടാം ദിവസവും ഹൗസ് ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്ത. റണാകുളത്തെ മൾട്ടിപ്ലെക്‌സിൽ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ഫാമിലി എന്റെർറ്റൈനെർ നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷൻ റെക്കോർഡും ഭേദിച്ച് മുന്നേറുകയാണ്. രാജുവിനെയും കൊത്ത ഗ്രാമത്തെയും ഏറ്റെടുത്ത പ്രേക്ഷകർ സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ എന്നുള്ളത് എന്നുള്ളത് വ്യക്തമാക്കുന്നതാണ് കേരളമെമ്പാടുമുള്ള ഹൌസ് ഫുൾ ഷോകളും അഡിഷണൽ ഹൗസ് ഫുൾ ഷോകളും. ഇന്നലെ പാതി രാത്രിയും നിരവധി അഡിഷണൽ ഷോകളുമായി മുന്നേറിയ ചിത്രം ആറു കോടിയിൽപ്പരം രൂപ ആദ്യ ദിനം നേടി എന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്.ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. എന്നാൽ ചിത്രത്തിന് വലിയ രീതിയിൽ മോശം അഭിപ്രായം നിറഞ്ഞു നിന്നിരുന്നു , ലോളിപോപ് ട്രോളുകൾക്ക് മറുപടിയുമായി ദുൽകർ അതിനു മറുപടിയും നൽകുകയും ചെയ്തു , നിരവധി വിമർശനങ്ങൾ ആണ് ഉള്ളത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
[…] […]