Dulquer Salmaan and Nazriya New Movie:- നിരവധി ഹിറ്റുകൾ സമ്മാനിച്ച ഒരു കോംബോയാണ് ദുൽഖർ സൽമാൻ നസ്രിയ എന്നിവരുടേത്. ബാംഗ്ലൂർ ഡേയ്സ്, സലാല മൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനീകരം, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
പാൻ ഇന്ത്യൻ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സൂര്യ നായകനായി എത്തുന്ന ചിത്രത്തിലാണ് ദുൽഖുറും, നസ്രിയയും പ്രധാന കഥാപാത്രങ്ങളായി എത്തുക. റിപോർട്ടുകൾ അനുസരിച്ച് സൂര്യയുടെ സഹോദരനായി ദുൽക്കറും, നായികയായി നസ്രിയയും എത്തും. muti സ്റ്റാർ ചിത്രമായതുകൊണ്ട് ഒന്നിൽ അതികം നായികമാർ ഉള്ള ചിത്രമായിരിക്കും ഇത്.
Also Read: കമൽഹാസൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, അടുത്ത ബ്ലോക്ക്ബസ്റ്റർ പ്രതീക്ഷയിൽ ആരാധകർ
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 80 കളുടെ പശ്ചാത്തലത്തിൽ എത്തുന്ന ഒരു പീരീഡ് സിനിമയാണ് ഇത്. ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ഒക്ടോബറിൽ ഉണ്ടായിരിക്കും. ഒപ്പം ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടങ്ങളും ആരംഭിക്കും. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് ആണ്. സുരറെയ് പോട്ര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഒരു ചിത്രം എന്ന പ്രത്യേകതകൂടി ഇതിന് ഉണ്ട്. ഈ ചിത്രമായിരിക്കും അടുത്ത ബ്ലോക്ക്ബസ്റ്റർ എന്നാണ് ദുൽഖർ ആരാധകർ പറയുന്നത്.
Story Highlights: Dulquer Salmaan and Nazriya New Movie
Be First to Comment